ഗോപന്‍ സ്വാമിക്ക് ലിവര്‍ സിറോസിസും ഹൃദ്രോഗവും; സമാധി വിവാദത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ ദുരൂഹതകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ മരണം സ്വാഭാവികമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. തലയിലും മൂക്കിലും മുഖത്തും ക്ഷതമേറ്റ് ചതഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുമൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുരുതരമായ നിരവധി അസുഖങ്ങള്‍ ഗോപനുണ്ടായിരുന്നു. ലിവര്‍ സിറോസിസ് ബാധിതനായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസമാണ് ഗോപനെ മക്കള്‍ സമാധിയിരുത്തിയത്.

സമാധി വിവരം പുറത്തു വന്നതോടെ വലിയ വിവാദമായി. അയല്‍വാസി പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ കുടുംബം ഇത് തടയുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ പോലീസ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top