മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി; അപകടം നെയ്യാറ്റിന്‍കരയില്‍

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​ണ്ണി​ന​ടി​യി​ല്‍ കു​ടു​ങ്ങിയ തൊഴിലാളിയെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ല​ത്തൂ​ർ സ്വ​ദേ​ശി ഷൈ​ല​നെയാണ് രക്ഷപ്പെടുത്തിയത്. അര മണിക്കൂറോളമാണ് ഇയാള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്. ഇ​ന്ന് ഉ​ച്ച​യോ​ടെ ആ​നാ​വൂ​രി​ൽ തോ​ട്ട​ത്തി​ൽ മ​ണ്ണെ​ടു​ക്കു​ന്ന ജോ​ലിക്കിടെയാണ് മ​ണ്ണി​ടി​ഞ്ഞ​ത്.

ഷൈ​ല​ന്‍റെ അ​ര​യ്ക്ക് താ​ഴേ​ക്കു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്നു. ശ​രീ​ര​ത്തി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തെ​ങ്കി​ലും കാ​ലി​ന്‍റെ ഭാ​ഗം ഉ​ള്‍​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​ക്കി.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ലധികം സമയമെടുത്താണ് രക്ഷപ്പെടുത്തിയത്. ഇതോടെയാണ് ആശങ്ക ഒഴിഞ്ഞത്. ഷൈലനെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top