രാമസുബ്രഹ്മണ്യനെ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാക്കിയതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്; നിയമന പ്രക്രിയയില്‍ പിഴവുണ്ടെന്ന് ആരോപണം

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി സുപ്രീം കോടതി മുൻ ജഡ്ജി വി.രാമസുബ്രഹ്മണ്യനെ നിയമിച്ചതിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസ്. നടപടിക്രമത്തില്‍ പിഴവുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ജസ്റ്റിസ് റോഹിൻ്റൺ ഫാലി നരിമാൻ, ജസ്റ്റിസ് കുറ്റിയിൽ മാത്യു ജോസഫ് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. ഇത് തള്ളിയാണ് രാമസുബ്രഹ്മണ്യനെ നിയമിച്ചത്. തിരഞ്ഞെടുപ്പ് പാനലിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പാനലില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയും അംഗങ്ങളായിരുന്നു. രണ്ടുപേരും നിയമനത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഡിസംബർ 18ന് ആണ് യോഗം നടന്നത്. ജസ്റ്റിസ് അരുൺ കുമാർ മിശ്ര ജൂൺ 1ന് കാലാവധി പൂർത്തിയാക്കിയത് മുതല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാമസുബ്രഹ്‌മണ്യനെ നിയമിച്ചത്. നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. തെലങ്കാന ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here