കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് ബന്ധമുള്ള സഹീർ തുർക്കി മണ്ണാർക്കാട് വച്ച് അറസ്റ്റിൽ
September 23, 2023 12:41 PM

പാലക്കാട്: ഐഎസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. കേരളത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഐഎസ്സിന്റെ തൃശൂർ മൊഡ്യുൾ നേതാവ് സെയ്ദ് നബീൽ അഹമ്മദിന്റെ കൂട്ടാളിയായ സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായത്. ഇന്നലെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആറിന് നബീലിനെ ചെന്നൈയിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിലും തമിഴ്നാട്ടിലും ഒളിവിൽ താമസിച്ചിരുന്ന നബീലിനെ സഹായിച്ചത് സഹീറാണെന്ന് എൻഐഎ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്താനും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. തൃശ്ശൂരിലും പാലക്കാടും വച്ചായിരുന്നു ഗൂഢാലോചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here