കളമശേരിയിലേക്ക് എന്‍ഐഎ; അന്വേഷണം കേന്ദ്ര ഏജന്‍സി ഏറ്റെടുക്കും

കൊച്ചി/ദില്ലി : കളമശേരിയിലെ സ്‌ഫോടനം അന്വേഷിക്കാന്‍ എന്‍ഐഎ സംഘമെത്തി. എന്‍ഐഎ കൊച്ചി യൂണിറ്റില്‍ നിന്നുള്ള സംഘമാണ് സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയത്. വിശദമായ പരിശോധന നടത്താന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും അഞ്ച് അംഗ എന്‍ഐഎ സംഘവും എത്തുമെന്നാണ് വിവരം. അഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം.

ആഭ്യന്തരമന്ത്രാലയം ഇന്ന് യോഗം ചേര്‍ന്ന് സ്‌ഫോടനം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും അമിത് ഷാ ആശയവിനിമയം നടത്തിയിരുന്നു. ഇതിനു ശേഷമാണ് വിശദമായ പരിശോധന നടത്താന്‍ എന്‍എസ്ജി, എന്‍ഐഎ എന്നീ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രഹരശേഷി കുറഞ്ഞ സ്‌ഫോടനമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയാണ് കേന്ദ്രഏജന്‍സികള്‍ ഉദ്ദേശിക്കുന്നത്. എലത്തൂര്‍ ട്രയിന്‍ തീവയ്പ്പിന് പിന്നാലെ നടന്ന സ്‌ഫോടനം ഗൗരവമായാണ് ആഭ്യന്തരമന്ത്രാലയം പരിശോധിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top