ഇന്ത്യ കാത്തിരുന്ന നിമിഷം; തഹാവൂര്‍ റാണയെ എത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യും

166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എന്‍ഐഎ ഐബി ഉദ്യോഗസ്ഥരുടെ സംഘമാണ് റാണയെ കൊണ്ടുവന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന വിമാനം ഉടന്‍ ഡല്‍ഹിയില്‍ ലാന്റ് ചെയ്തു.
മുറിവേറ്റ മനസുമായി ഇന്ത്യ വര്‍ഷങ്ങളായി കാത്തിരുന്നത് മുംബൈ ആക്രമണകത്തിന്റെ സൂത്രധാരനെ കൈയ്യില്‍ കിട്ടാനായിരുന്നു. റാണയെ എന്‍ഐഎ ആസ്ഥാനത്തേക്കാകും കൊണ്ടുപോവുക. ഇവിടെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ പ്രദേശത്താകെ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. എല്ലാ വിവരങ്ങളും അതീവ രഹസ്യമായാണ് എന്‍ഐഎ പൂര്‍ത്തിയാക്കുന്നത്.
നിയമതടസ്സങ്ങള്‍ പൂര്‍ണമായി നീങ്ങിയതോടെയാണ് അമേരിക്ക റാണയെ ഇന്ത്യക്ക് കൈമാറിയത്. ലഷ്‌കറെ തയിബ, പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുമായും ബന്ധമുള്ള ആളാണ് റാണ. ചോദ്യം ചെയ്യലടക്കം എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here