രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം നല്‍കി; പ്രതികള്‍ക്ക് പണം വന്നത് ക്രിപ്റ്റോ കറന്‍സി വഴി; ബിജെപി ഓഫീസും ലക്ഷ്യം വച്ചു

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ മുസാവീര്‍ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീന്‍ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. കേസിൽ നേരത്തെ അറസ്റ്റിലായ നാലുപേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ജനുവരി 22ന് അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസം മല്ലേശ്വരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഐഇഡി ആക്രമണത്തിന് ഇവര്‍ ഒരുങ്ങിയിരുന്നു. എന്നാലത് പരാജയപ്പെട്ടു. പിന്നീടാണ് പ്രതികൾ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയത്.എന്‍ഐഎ കുറ്റപത്രത്തിൽ പറയുന്നു.

എന്‍ഐഎ പറയുന്നത് ഇങ്ങനെ: “രാമേശ്വരം കഫേ സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഷാസിബും താഹയും ഐഎസിന്റെ ഭാഗമാണ്. ഇവര്‍ മറ്റു യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരാണ്. മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് ഈ രീതിയില്‍ ഇവര്‍ക്കൊപ്പം എത്തിയതാണ്. കഴിഞ്ഞ നാലുവർഷമായി പ്രതികള്‍ ഒളിവിലായിരുന്നു. സ്ഫോടനം നടന്ന് 40 ദിവസത്തിന് ശേഷം പശ്ചിമബംഗാളില്‍നിന്ന് മുഖ്യപ്രതികളായ മുസാവീര്‍ ഹുസൈൻ ഷാസിബ്, അബ്ദുൾ മദീന്‍ അഹമ്മദ് താഹ എന്നിവർ അറസ്റ്റിലായി.”

“കർണാടക പോലീസ് നേരത്തേ പിടികൂടിയ അൽ-ഹിന്ദ് മൊഡ്യൂളിന്റെ ഭാ​ഗമായിരുന്ന ഇരുവരും പിന്നീട് ഒളിവിൽപോവുകയായിരുന്നു. താഹയ്ക്കും ഷാസിബിനും ക്രിപ്‌റ്റോകറൻസി വഴിയാണ് പണം ലഭിച്ചത്. രാമേശ്വരം കഫേയിൽ സ്ഫോടകവസ്തു വെച്ചത് മുസാവീർ ഹുസൈൻ ഷാസിബാണ്. സ്ഫോടനത്തിന്റെ ആസൂത്രകരിലൊരാളാണ് അബ്ദുൾ മദീൻ താഹ. ഇരുവരും ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ്.

മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. കഫേയിലെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്നതിന് ശേഷമുള്ള പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എന്‍ഐഎ പുറത്തുവിട്ടിരുന്നു. സ്‌ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തി.

ആദ്യം ബെംഗളൂരു പോലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാര്‍ച്ച് മൂന്നിന് കേസ് എന്‍ഐഎ ഏറ്റെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top