നാടുവിടാൻ ശ്രമിച്ച പിഎഫ്ഐക്കാരനെ എൻഐഎ പൊക്കി; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനെ പോലീസ് പിടികൂടി. നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുള്‍ഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തില്‍ നിന്നും വലിയതുറ പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് എൻഐഎയ്ക്ക് കൈമാറി. ഇയാളെ ചോദ്യംചെയ്യാനായി എന്‍ഐഎ. ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ ഒളിവിലായിരുന്ന സുൾഫി ഇബ്രാഹിമിനായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് തടഞ്ഞുവെച്ചു. തുടര്‍ന്ന് വലിയതുറ പോലീസിസെത്തി സുൾഫിയെ കസ്റ്റഡിയിൽ എടുത്തു.
പോലീസില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് എന്‍ഐഎ. ഉദ്യോഗസ്ഥര്‍ വലിയതുറ സ്‌റ്റേഷനിലെത്തി, സുള്‍ഫി ഇബ്രാഹിമിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. തുടർനാണ് ചോദ്യം ചെയ്യാനായി സുള്‍ഫി ഇബ്രാഹിമിനെ കൊച്ചിയിലേക്ക് കൊണ്ടുപോയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here