തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ; അറസ്റ്റും രേഖപ്പെടുത്തി

മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ. അമേരിക്കയില്‍ നിന്നു എത്തിച്ച റാണയുടെ അറസ്റ്റ് വിമാനത്താവളത്തില്‍ വച്ചാണ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രവും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്. മുഖം വ്യക്തമാകാത്ത ചിത്രമാണ് പുറത്തുവിട്ടത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരിഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍.

റാണയെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി എന്‍ഐഎയുടെ മുതിര്‍ന്ന അഭിഭാഷകരും പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിങ്ങും കോടതിയില്‍ എത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണം, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, യുഎപിഎ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് റാണയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുള്ള അഭിഭാഷകനായ പിയൂഷ് സച്ച്‌ദേവയാണ് റാണയ്ക്കായി ഹാജരാകുക. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎ തീരുമാനം.

കമാന്‍ഡോ സുരക്ഷയാണ് റാണക്കായി ഒരുക്കിയിട്ടുള്ളത്. പ്രദേശം മുഴുവന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കസ്റ്റഡിയില്‍ വാങ്ങിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎയുടെ കണക്കുകൂട്ടല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top