ഏഴ് ഐഎസ് ഭീകർക്കെതിരെ എൻഐഎ കുറ്റപത്രം; വിവിധയിടങ്ങളിൽ ആക്രമണം ആസൂത്രണം ചെയ്തു, കേരളത്തിലും എത്തി

ഡൽഹി: ഏഴ് ഐഎസ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്ത് പലയിടങ്ങളിൽ ആക്രമണങ്ങൾ അസൂത്രം ചെയ്‌തെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പലതവണ സന്ദർശനം നടത്തിയെന്നും ആക്രമണം നടത്താൻ ഫണ്ട് സ്വരൂപിച്ചെന്നും എൻഐഎ വ്യക്തമാക്കി. ഐഎസ് പൂനെ മൊഡ്യുൾ കേസിൽ മുംബൈ എൻഐഎ പ്രത്യേക കോടതിയാണ് കുറ്റപത്രം സമർപ്പിച്ചത്.

സാങ്കേതിക പരിജ്ഞാനമുള്ളവരാണ് ഏഴ് പേരും. പൂനെയിൽ വച്ച് ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വാട്സ്ആപ് വഴി ആളുകളെ റിക്രൂട്ട് ചെയ്തു. ഐഇഡി നിർമാണത്തിനുള്ള രാസവസ്തുക്കൾ വാങ്ങിയെന്നും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് വിദേശത്തുള്ളവരുമായി ആശയവിനിമയം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതുകൂടാതെ സള്‍ഫ്യൂരിക്ക് ആസിഡിന് വിനിഗർ എന്നും അസറ്റോണിന് റോസ് വാട്ടർ എന്നും കോഡ് ഭാഷകൾ ഉപയോഗിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top