നിജ്ജാര്‍ വധത്തില്‍ മോദിക്കെതിരെ കാനഡ മാധ്യമം; അസംബന്ധമെന്ന് ഇന്ത്യ
ഇന്ത്യ-കാനഡ ബന്ധം അങ്ങേയറ്റം വഷളായിരിക്കവേ ഇന്ത്യയ്ക്ക് എതിരെ കാനഡ വീണ്ടും. ഖലിസ്ഥാന്‍ ഭീകരന്‍ നിജ്ജാര്‍ വധ ഗൂഡാലോചന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മോദിക്ക് അറിയാമായിരുന്നു എന്നാണ് കനേഡിയന്‍ മാധ്യമമായ ദി ഗ്ലോബ് ആൻഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത കാനഡ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്ത നല്‍കിയത്. എന്നാല്‍ വാര്‍ത്ത ഇന്ത്യ തള്ളിക്കളഞ്ഞു. അസംബന്ധമെന്ന് പറഞ്ഞാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇത് തള്ളിക്കളഞ്ഞത്.
“കാനഡ ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോട് നടത്തിയ പ്രസ്താവനയാണിത്. പരിഹാസ്യമായ പ്രസ്താവന തള്ളിക്കളയുന്നു.” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Also Read: ഇന്ത്യക്കാർക്ക് അധിക സുരക്ഷാ പരിശോധന: പുതിയ നീക്കവുമായി കാനഡ
ഖലിസ്ഥാന്‍ നേതാവിനെ കൊലപ്പെടുത്തിയതും മറ്റ് ഗൂഢാലോചനകളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന് കനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നതായാണ് ഗ്ലോബ് ആൻഡ് മെ: യിൽ റിപ്പോർട്ടില്‍ പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും ഈ കൊലപാതക പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നാണ് കാനഡ ഉദ്യോഗസ്ഥന്‍ മാധ്യമത്തിന് വിവരം നല്‍കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ രാജ്യത്തുനിന്നും പുറത്താക്കിയിട്ടുണ്ട്. 2023 ജൂണിലാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ സറേയിൽ വെടിയേറ്റ് മരിക്കുന്നത്. കൊലപാതകത്തിൽ ഇന്ത്യന്‍ ബന്ധത്തിന് തെളിവുകളുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കാനഡ പാർലമെന്റിനെ അറിയിച്ചതോടെയാണ് കഴിഞ്ഞ വർഷം സെപ്തംബര്‍ മുതലാണ് ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here