പുതിയ പാര്‍ട്ടി എങ്കില്‍ അന്‍വറിന് എംഎല്‍എ സ്ഥാനം നഷ്ടമായേക്കും; സ്വതന്ത്രന്മാര്‍ക്ക് ഒട്ടനവധി പരിമിതികള്‍

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി.അന്‍വറിന് അയോഗ്യത വന്നേക്കും. സിപിഎമ്മില്‍ നിന്നും അകന്നതോടെ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടത്തുന്നത്. സ്വതന്തനായി വിജയിച്ച ഒരു എംഎല്‍എ അതിനുശേഷം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ സ്ഥാനം നഷ്ടമാകും. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്.

“ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിര‍ഞ്ഞെടുക്കപ്പെടുകയും, തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും.” ഇതാണ് ഭരണഘടനയില്‍ പറയുന്നത്. ഇത് പ്രകാരം സ്പീക്കര്‍ക്ക് എംഎല്‍എയെ അയോഗ്യനാക്കാം. അന്‍വറിനോട് രാജി വയ്ക്കാനാണ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടത്. ഈ കാര്യം അന്‍വര്‍ നിരസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ അന്‍വറിനെതിരെ കത്ത് നല്‍കാന്‍ സിപിഎമ്മിന് സാധിക്കും.

കോണ്‍ഗ്രസ് നേതാവ് എം.എ.വാഹിദ് 2001ല്‍ ജയിച്ചത് സ്വതന്ത്രനായിട്ടായിരുന്നു. തിര‍ഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഇതു ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വാഹിദ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. നടപടി എടുക്കണം എങ്കില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരിക്കണം. വാഹിദ് അംഗത്വം സ്വീകരിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വാഹിദിന് അയോഗ്യത വന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top