ട്രെയിനില്‍ യുവതിക്ക് പാമ്പ് കടിയേറ്റു; ആയുര്‍വേദ ഡോക്ടര്‍ക്ക് പാമ്പ് കടിയേറ്റത് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറില്‍; പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് റെയില്‍വേ

പെരിന്തല്‍മണ്ണ : നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം. ആയുര്‍വേദ ഡോക്ടര്‍ ഗായത്രിക്കാണ് ട്രെയിനില്‍ നിന്നും കടിയേറ്റത്. യുവതിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പുറത്തിറങ്ങി ഡോക്ടര്‍ തനിക്ക് പാമ്പ് കടിയേറ്റതായി പറഞ്ഞത്. കാലില്‍ രണ്ട് പാടുകളുണ്ട്.

നിലമ്പൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ള ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു യുവതി. മറ്റു യാത്രക്കാരും പാമ്പിനെ കണ്ടതായാണ് പുറത്തുവരുന്ന വിവരം. യുവതിക്ക് പാമ്പ് കടിയേറ്റതോടെ മറ്റുള്ളവര്‍ പലരും സീറ്റിനു മുകളില്‍ കയറിയിരുന്നെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ച് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് റെയില്‍വേ അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 15ന് ഗുരുവായൂർ– മധുര പാസഞ്ചറിലും ഒരു യാത്രക്കാരന് പാമ്പുകടി ഏറ്റിരുന്നു. തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് സുബ്രഹ്മണ്യനാണു (21) പാമ്പ് കടിയേറ്റത്. പിറവം റോഡ് – ഏറ്റുമാനൂർ സ്റ്റേഷനുകൾക്ക് ഇടയിലായിരുന്നു സംഭവം. ട്രെയിനിൽ പരിശോധന നടത്തിയ ശേഷം യാത്രക്കാരെ കോച്ചിൽ നിന്നു മാറ്റി കോച്ച് അടച്ചു പൂട്ടിയിരുന്നു,

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top