നീലേശ്വരം വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ യുവാവ് മരിച്ചു; ജീവന്‍ നഷ്ടമായത് ഓട്ടോ ഡ്രൈവര്‍ക്ക്

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സി.സന്ദീപ് (38) ആണ് മരിച്ച‌ത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്താലാണ് ചികിത്സയില്‍ കഴിഞ്ഞത്. ഓട്ടോ ഡ്രൈവറായിരുന്നു. പി.വിജിലയാണ് ഭാര്യ. സാൻവിയ, ഇവാനിയ മക്കളാണ്. സംസ്കാരം ഞായറാഴ്ച.

ഒക്‌ടോബർ 28ന് അർധരാത്രിയാണ് വെടിക്കെട്ടപകടം ഉണ്ടായത്. കളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. അമിട്ടിന്റെ തീപ്പൊരി ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണപ്പോഴാണ് വെടിക്കെട്ട്‌ പുര പൊട്ടിത്തെറിച്ചത്.

പടക്കശേഖരം മുഴുവന്‍ കത്തിയമര്‍ന്നു. ഷെഡിന് അടുത്തുനിന്നവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. സംഭവത്തിൽ ക്ഷേത്ര ഭരണസമിതിയംഗങ്ങൾ ഉൾപ്പെടെ എട്ടു പേർക്കെതിരെ കേസെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top