നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്കായി അമ്മ യമനിലേക്ക്; ശനിയാഴ്ചത്തെ യാത്ര സ്വന്തം നിലയ്ക്ക്; ഗോത്രതലവന്മാരുമായി അനുനയത്തിന് ശ്രമം

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി ശനിയാഴ്ച യാത്ര തിരിക്കുന്നു. യമനില്‍ ബിസിനസുകാരനായ സാമൂഹ്യപ്രവര്‍ത്തകനും തമിഴ്‌നാട്‌ സ്വദേശിയുമായ സാമുവല്‍ ജറോമിന്‍റെ കൂടെയാണ് യാത്ര. മാര്‍ച്ചില്‍ വിസ വന്നിരുന്നെങ്കിലും ഇപ്പോഴാണ് പോകാന്‍ അനുകൂല സഹാചര്യമുണ്ടായത്. മകള്‍ കൊലപ്പെടുത്തി എന്നാരോപിക്കുന്ന യെമന്‍ ഗോത്രത്തില്‍പ്പെട്ടയാളുടെ കുടുംബവുമായി അനുനയ ചര്‍ച്ചകള്‍ നടത്തി ദയാധനം സംബന്ധിച്ച കാര്യങ്ങളിൽ ധാരണയുണ്ടാക്കുകയാണ് ലക്ഷ്യം.

നിമിഷയയുടെ വധശിക്ഷ യെമന്‍ സുപ്രീംകോടതി ശരിവച്ചത് 2023 ഒക്ടോബറിലാണ്. കേസിലെ കക്ഷികൾ തമ്മിഔൽ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അത് നടക്കേണ്ടത് ഗോത്ര തലവന്മാരുമായും, നിമിഷ കൊലപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്ന യമൻ പൌരൻ താലാലിന്‍റെ കുടുംബവുമായും ആണ്. അതിൽ ഇടപെടാൻ കഴിയുന്ന ഒരേയൊരാള്‍ നിമിഷയുടെ അഭിഭാഷകനാണ്. അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് നിമിഷയുടെ അമ്മ പവർ ഓഫ് അറ്റോർണി കൊടുത്തിട്ടുള്ള സാമുവൽ ജെറോമാണ്.

ആഭ്യന്തരയുദ്ധവും പ്രശ്നങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന രാജ്യത്തേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ യാതൊരു സഹായവും ലഭിക്കില്ല എന്ന് കേന്ദ്രം അറിയിച്ചതോടെയാണ് സ്വന്തമായി പോകാന്‍ പ്രേമകുമാരി തീരുമാനിച്ചത്. യമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും വെല്ലുവിളിയാണ്.

പാലക്കാട് സ്വദേശിയായ നിമിഷപ്രിയ 2008ലാണ് നഴ്സായി യെമനില്‍ എത്തിയത്. അവിടെ സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ യെമന്‍ പൗരന്റെ സഹായം ആവശ്യമായിരുന്നു. അങ്ങനെയാണ് നിമിഷ താലാല്‍ അബ്ദുമഹ്ദി എന്നയാളെ പരിചയപ്പെട്ട് സഹായം തേടിയത്. ഇരുവരും ഒരുമിച്ച് ബിസിനസിൽ തുടങ്ങിയെങ്കിലും വരുമാനം മുഴുവന്‍ തലാൽ കൈക്കലാക്കാന്‍ തുടങ്ങി. വിവാഹിതയായ നിമിഷയെ ഭാര്യയാക്കാൻ ശ്രമിക്കുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ തലാലിനെ അമിത ഡോസ് മരുന്ന് കുത്തിവെച്ച് ആത്മരക്ഷാർത്ഥം കൊല ചെയ്യേണ്ടി വന്നെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top