വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മരണം; മരിച്ചതെല്ലാം സ്ത്രീകൾ

വയനാട്ടിൽ കണ്ണോത്ത് മലക്ക് സമീപം കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ 9 പേരും മരിച്ചു. ഡ്രൈവറുൾപ്പെടെ മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണ്. മരിച്ചവരെല്ലാം സ്ത്രീകളെന്നാണ് പുറത്തുവരുന്ന വിവരം. മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. തേയില തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട ജീപ്പ് പൂർണ്ണമായും തകർന്നിട്ടുണ്ട്.

വനം മന്ത്രി എ.കെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top