നിപ്പ ബാധിച്ച ഒൻപതു വയസുകാരന്റെയും ഫലം നെഗറ്റീവ്; ഭീതി ഒഴിയുന്നു; നിപ്പ നിയന്ത്രണങ്ങൾ പിൻവലിച്ചു

കോഴിക്കോട്: നിപ്പ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒൻപതു വയസുകാരന്റെയും ഫലം നെഗറ്റീവ്. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മറ്റു മൂന്ന് കുട്ടികളുടെയും ഇടവേളയിൽ നടത്തിയ രണ്ടു പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

നിപ്പ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ കലക്ടർ എ ഗീത പിൻവലിച്ചു. ഒക്ടോബർ 1 വരെയുള്ള പൊതുപരിപാടികൾ പോലീസ് സ്റ്റേഷനിൽ അറിയിക്കണം. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഐസൊലേഷനിൽ കഴിയുന്നവർ 21 ദിവസം നിർബന്ധമായും അത് തുടരണം. സാമൂഹിക അകലവും മാസ്കും ധരിക്കണമെന്നും കലക്ടർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top