നിപ്പ: 11 സാമ്പിളുകൾ കൂടി നെഗറ്റീവ്, മറ്റ് ജില്ലകളിലെയും പരിശോധന തുടരുന്നു

കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈറിസ്ക് സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലമാണ് പുറത്തുവന്നത്. ചികിത്സയിലുള്ള ഒൻപത് വയസുകാരന്റെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള മറ്റുള്ളവർക്കും വേറെ പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ല. കഴിഞ്ഞ മാസം 30ന് മരിച്ച ആദ്യം വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും മന്ത്രി പറഞ്ഞു. മരുതോങ്കര സ്വദേശി പോയ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച ചെയ്യുകയാണ് . ഇപ്പോൾ ചികിത്സയിലുള്ള രോഗികൾക്ക് ആന്റിബോഡി നൽകേണ്ട ആവശ്യമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അവസാനം രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും ലക്ഷണങ്ങളൊന്നുമില്ല. മറ്റ് ജില്ലയിലുള്ള സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ പരിശോധിച്ചു വരുകയാണ് ഇത് ഉടനെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 29 ന് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ നിപ്പ കണ്ട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപെട്ടിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച ഓൺലൈൻ ക്ലാസുകൾ നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഇന്നലെ ഒരാൾക്ക് കുടി പോസിറ്റീവ് ആയതോടെ സമ്പർക്ക പട്ടികയിലെ ആളുകളുടെ എണ്ണം 1080 ആയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top