SV Motors SV Motors

നിപ സ്ഥിരീകരിച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം; സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നു

കോഴിക്കോട് ചികിത്സയിലുളള പതിനാലുകാരന് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധന ഫലം പോസിറ്റീവായിരുന്നു. പൂണെ വൈറോളജി ലാബിലെ ഫലം കൂടി പോസിറ്റീവായതോടെ ഔദ്യോഗികമായി സ്ഥിരീക്കുകയായിരുന്നു.

നിപ പോസിറ്റീവായ പശ്ചത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാടാണ് വൈറസിന്റെ പ്രഭവകേന്ദ്രം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ മേഖല കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങും. സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. റൂട്ട്മാപ്പ് അടക്കം തയ്യാറാക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

പതിനാലുകാരന്‍ പനി ബാധിച്ച് നാലോളം ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധവേണം. കുട്ടിയുമായി ബന്ധപ്പെട്ടവരെല്ലാം ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില മോശമാണ്. സ്വകാര്യ ആശുപത്രിയില്‍ നിന്നും കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു. പൂണെയിലെ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആലോചിക്കും. ഈ പ്രദേശത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ സ്രവം പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top