നിപ്പ ബാധിച്ച 14 വയസുകാരന്‍ മരിച്ചു; കോഴിക്കോട് വീണ്ടും ഭീതിയില്‍

നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആയിരിക്കെയാണ് മരണം. വിദ്യാര്‍ഥിക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

കുട്ടിയും കുടുംബവും വയനാട്ടിലേക്ക് യാത്ര നടത്തിയിരുന്നു. പക്ഷെ അത് ഒരു മാസം മുന്‍പേയാണ്. കുട്ടി എവിടെ നിന്നോ അമ്പഴങ്ങ തിന്നതായും സൂചനയുണ്ട്. ഇവയൊന്നും കൃത്യമായി ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മന്ത്രി വീണ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു. മന്ത്രി വീണാ ജോർജ് ഇന്നലെ മലപ്പുറത്തെത്തി ഏകോപനത്തിനു നേതൃത്വം നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018ലും 2021ലും 2023ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 22പേരാണു നിപ്പ ബാധിച്ചു മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top