നിപയില്‍ മൂന്ന് ഫലങ്ങള്‍ കൂടി നെഗറ്റീവ്; ഹൈറിസ്‌ക് പട്ടികയിലുളള 16പേരുടെ ഫലങ്ങള്‍ ആശ്വാസം നല്‍കുന്നത്‌

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച് യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുളള മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെ ലഭിച്ച 13 പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 26പേരില്‍ രോഗലക്ഷണങ്ങളുള്ള 16പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ച്ത്. ഇത് മുഴുവന്‍ നെഗറ്റീവായത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

255പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 50പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മരണപ്പെട്ട 24കാരന്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സര്‍വെ ഇന്നും നടന്നു. വീടുകളില്‍ നേരിട്ടെത്തി പനിയടമുളള ലക്ഷണങ്ങള്‍ ഉണ്ടോയെന്ന വിവരം ശേഖരിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നത്.

മലപ്പുറം ജില്ലയില്‍ മുഴുവന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top