നിപ്പ: തിരുവനന്തപുരത്ത് വിദ്യാർഥിനി നിരീക്ഷണത്തിൽ
September 16, 2023 6:53 PM
തിരുവനന്തപുരം: കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ മെഡിക്കൽ വിദ്യാർഥിനി നിരീക്ഷണത്തിൽ. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനാൽ മെഡിക്കൽ കോളേജിലാണ് ഇപ്പോളുള്ളത്. വിദ്യാർത്ഥിനിയുടെ സാമ്പിൾ പരിശോധനയ്ക്കായി തോന്നയ്ക്കലിലേക്ക് അയയ്ക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കോഴിക്കോട് നാലുപേർക്ക് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന ജാഗ്രത തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here