നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേര്‍, 83 സാമ്പിളുകള്‍ നെഗറ്റീവ്, 17 പേരുടെ ഫലം ഇന്നറിയും

കോഴിക്കോട്: നിപ്പ ബാധിച്ചു ആദ്യ മരണം റിപ്പോര്‍ട്ട്‌ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍, ആകെ 1080 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതുവരെ ആറുപേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചു, രണ്ടു പേര്‍ മരിച്ചു, നാല് പേര്‍ ചികിത്സയിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 83 പേരുടെ ഫലം നെഗറ്റീവാണ്. 17 പേരുടെ ഫലം വരാനുണ്ട്. ഹൈ റിസ്ക്‌ വിഭാഗത്തില്‍പെട്ട ആളുകളുടെ ഫലമാകും ഇന്ന് ലഭിക്കുക. ഇന്ന് രാവിലെ മന്ത്രിമാരുടെ അവലോകനയോഗം ചേരും.

ജില്ലയില്‍ നിപ്പ കേസുകള്‍ കൂടുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഫറോക്ക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളായിരിക്കും.

നിപ്പ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്ത മേഖലയില്‍ നിന്നും വവ്വാലിനെ പിടികൂടി പരിശോധനയ്ക്ക് അയക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top