നിപ: എട്ടു പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; മുഴുവന്‍ വീടുകളിലുമെത്തി ആരോഗ്യ പ്രവര്‍ത്തകര്‍

മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപട്ടികയിലുള്ള എട്ടുപേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്. ഇതുവരെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതിയ രോഗികള്‍ ഇല്ല എന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് പനിയടക്കമുളള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുതുതായി 2 പേരാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

പതിനാലുകാരന്‍ കഴിച്ച് അമ്പഴങ്ങയില്‍ നിന്നാണ് രോഗ ബാധയെന്നാണ് നിലവിലെ വിലയിരുത്തല്‍. ഈ മേഖലയലെ വവ്വാലുകളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top