നിപ: മരിച്ച പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി; സമ്പര്‍ക്കത്തില്‍ വന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക
നിപ ബാധിച്ച് മരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. ജൂലൈ 11 മുതലുള്ള റൂട്ട് മാപ്പാണ് പുറത്തു വിട്ടത്. മൂന്ന് ആശുപത്രികളിലാണ് കുട്ടി ചികിത്സ തേടിയത്. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സമയങ്ങളില്‍ പ്രസ്തുത സ്ഥലങ്ങളിലുള്ളവര്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ജൂലൈ 11 രാവിലെ 6.50ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്ന് സി.പി.ബി എന്ന സ്വകാര്യ ബസ് കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍
ജൂലൈ 12 രാവിലെ 7.50-ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന്‍ ക്ലിനിക്കിലേയ്ക്ക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഒട്ടോയില്‍ വീട്ടിലേക്ക്
ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പിറ്റല്‍ പോയി. കുട്ടികളുടെ ഒ.പി (7.50 മുതല്‍ 8.30 വരെ), കാഷ്വാലിറ്റി (8.30 മുതല്‍ 8.45 വരെ), നിരീക്ഷണ മുറി (8.459.50), കുട്ടികളുടെ ഒ.പി (9.5010.15), കാന്റീന്‍ (10.1510.30)
ജൂലൈ 14 വീട്ടില്‍
ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റലില്‍. കാഷ്വാലിറ്റി (7.15 മുതല്‍ 7.50), ആശുപത്രി മുറി (7.50 മുതല്‍ 6.20), ആംബുലന്‍സ് (6.20 ),
മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 മുതല്‍ 8.10 വരെ), എം.ആര്‍.ഐ മുറി (8.10 മുതല്‍ 8.50 വരെ), എമര്‍ജന്‍സി വിഭാഗം (8.50 മുതല്‍ 9.15 വരെ), പീഡിയാട്രിക് ഐ.സി.യു ( 9.15 മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആര്‍.ഐ മുറി (7.37 മുതല്‍ 8.20 വരെ), പീഡിയാട്രിക് ഐ.സിയു (8.20 മുതല്‍ മുതല്‍- ജൂലൈ 19 വൈകുന്നേരം 5.30 വരെ)
ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്.
നിലവില്‍ 350 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. 68പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇതില്‍ ആറുപേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here