നിപ ലക്ഷണങ്ങള്‍; കോഴിക്കോട് പതിനാലുകാരന്‍ ചികിത്സയില്‍; ആശങ്ക
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് പതിനാലുകാരന്‍ നിപ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയെ
പനി, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ആദ്യ സാംപിള്‍ പരിശോധന പോസിറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയും പോസിറ്റീവായിരുന്നു. ഇതോടെ കുട്ടിയെ ഐസലേഷനിലേക്ക് മാറ്റി. കൂടാതെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനക്ക് അയക്കുകയും ചെയ്തു. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.
ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കി. കുട്ടിയുമായി ഇടപഴകിയവരെ പ്രത്യേകം നിരീക്ഷിക്കും. നിപ ബാധ സംശയിക്കുന്ന സ്ഥലത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here