കേരളത്തിനെതിരെ നിർമല സീതാരാമൻ; കണക്കുകൾ കൃത്യമായി നൽകുന്നില്ല, കേന്ദ്രത്തിനെതിരെ നടത്തുന്നത് വ്യാജ പ്രചരണം

തിരുവനതപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രം, വിഹിതം അനുവദിക്കാന്‍ രണ്ടു തവണ പ്രൊപ്പോസല്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. പ്രൊപ്പോസല്‍ നല്‍കാത്തത് കൊണ്ടാണ് കേന്ദ്രവിഹിതം നല്‍കാത്തത്. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ എജി വഴി കൃത്യമായി കണക്ക് എത്തിക്കണം. ഇതില്‍ കേരളം വീഴ്ച വരുത്തിയിട്ടുണ്ട്. കണക്കുകള്‍ ലഭിക്കാതെ നഷ്ടപരിഹാരം എങ്ങനെ നല്‍കുമെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു. കണക്കുകള്‍ കൃത്യമായി നല്‍കാതെ, കേന്ദ്രം അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കേരളം ഉന്നയിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായി കേന്ദ്ര വിഹിതം നല്‍കുന്നുണ്ട്. എന്നിട്ടും ലഭിക്കുന്നില്ലെന്ന തെറ്റായ പ്രചരണം നടത്തുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക കൃത്യമായ സമയത്ത് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും തുക അനുവദിച്ചു. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. കേന്ദ്ര വിഹിതം കിട്ടി കഴിയുമ്പോൾ കേരളം പല പദ്ധതികളുടെയും പേര് മാറ്റുന്നതായി ധനമന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരിച്ച തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് കേന്ദ്രം നല്‍കുന്നത്. കേരളവും അത് ചെയ്യണമെന്നും നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യയിലൂടെ സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിച്ചതിലൂടെ അഴിമതി പൂര്‍ണമായും നീങ്ങിയതായും അവര്‍ പറഞ്ഞു .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here