നിര്‍ണായക ജിഎസ്ടി യോഗം ഇന്ന്; ആധാറിന്റെ പുതിയ ചട്ടങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ജിഎസ്ടിയുടെ നിര്‍ണായക യോഗം ഇന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരും. ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ജിഎസ്ടി യോഗമാണ് ചേരുന്നത്. പ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടാകും.

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ജിഎസ്ടി യോഗം കൂടിയാണ് ഇത്. നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗം 2023 ഒക്ടോബർ ഏഴിന് നടന്നിരുന്നു. അതിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ പങ്കെടുത്തിരുന്നു.

ആധാർ ബയോമെട്രിക് വഴി ജിഎസ്ടി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള പുതിയ ചട്ടം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ജിഎസ്ടി രജിസ്ട്രേഷന് ആധാർ ബയോമെട്രിക് നിർബന്ധമാക്കാനാണ് സാധ്യത. ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ജിഎസ്ടി യോഗത്തിന് മുമ്പ് ധനമന്ത്രിമാരുടെ ബജറ്റ് ചർച്ചകള്‍ക്കായുള്ള യോഗവും ചേരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top