കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് തികഞ്ഞ പരാജയമെന്ന് കേന്ദ്ര ധനമന്ത്രി; മോദി അധികാരത്തിൽ വന്നശേഷം നല്‍കിയത് 1.58 ലക്ഷം കോടി രൂപയെന്നും നിർമല സീതാരാമൻ

തിരുവനന്തപുരം: കേരളത്തിലെ പദ്ധതികളിലെല്ലാം സർവത്ര അഴിമതിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്വർണക്കടത്ത് പിടികൂടിയപ്പോഴാണ് പാവങ്ങൾക്കു വീടു വയ്ക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലും പണം തട്ടിയത് തെളിഞ്ഞതെന്നും നിർമല ആരോപിച്ചു.

“കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് 2016 മുതല്‍ പരാജയമാണ്. കടം എടുക്കാന്‍ പരിധിയുണ്ട്. ഈ പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എന്‍ഡിഎതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ഫിനാൻസ് കമ്മിഷന്റെ ശുപാർശ ഇല്ലാതെ പലിശരഹിത വായ്പ ഇനത്തിൽ 2021ൽ 2224 കോടി നൽകി. നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം 2024 മാർച്ച് വരെ 1.58 ലക്ഷം കോടി രൂപയാണു നൽകിയത്. കേരളത്തിനു കേന്ദ്രം കൊടുക്കാനുള്ളത് കൊടുക്കുന്നില്ല എന്നു പറയുന്നതു പെരുംനുണയാണ്.”

“കേരളത്തിലേക്കു നിക്ഷേപം വരുന്നില്ല. 3500 കോടി നിക്ഷേപിക്കാൻ വന്ന കിറ്റെക്സ് കമ്പനി തെലങ്കാനയിലേക്ക് ഓടിപ്പോയി. കേരളത്തിൽ വ്യവസായികളെ ഭീഷണിപ്പെടുത്തുന്നു. ഇവിടത്തെ യുവതലമുറയ്ക്കായി സംരംഭങ്ങളോ വ്യവസായമോ കൊണ്ടുവരാൻ സർക്കാരിനാകുന്നില്ല”- നിർമല പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top