ഇന്‍ഷൂറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശനിക്ഷേപം; മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും

ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടരുന്നു. നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറിന് മുന്‍ഗണന നല്‍കുന്ന ബജറ്റ് ആണിതെന്ന സൂചനയാണ് വരുന്നത്. ബിഹാറിനു വേണ്ടി മഖാന ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ താമരവിത്ത് ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയും ബീഹാറിനായി പ്രഖ്യാപിച്ചിട്ടുണ്ട്. പട്‌ന വിമാനത്താവളം നവീകരിക്കും. ഐ.ഐ.ടി പട്‌ന വികസിപ്പിക്കും എന്നുള്ള പ്രഖ്യാപനങ്ങള്‍ വേറെയുമുണ്ട്.

പ്രഖ്യാപനങ്ങള്‍ ഇങ്ങനെ: മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. തെരുവോര കച്ചവടക്കാര്‍ക്ക് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. UPI ലിങ്ക്ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും.

അടുത്ത 10 വർഷത്തിനുള്ളിൽ പുതിയ സ്ഥലങ്ങളിൽ 100-ലധികം പ്രാദേശിക വിമാനത്താവളങ്ങൾ വരും. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച. ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കേന്ദ്രം, കാന്‍സറടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ വില കുറയും. അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യ വികസനം. കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി ഉയര്‍ത്തി. 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും. ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം, 2028-ഓടെ എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കും. കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പദ്ധതി. അടല്‍ ഇന്നവേഷന്‍ മിഷന്റെ കീഴില്‍ രാജ്യത്തെ സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബറട്ടറീസ് (എടിഎല്‍) സ്ഥാപിക്കും .

ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും.

രാജ്യത്തെ സ്കൂളുകളിൽ അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക പ്രധാന ലക്ഷ്യം. ധാന്യ വിളവിൽ സ്വയം പര്യാപ്ത ഉറപ്പാക്കും. പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി ഒരുക്കും. വിളവൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കും. .ജലസേചനം മികച്ചതാക്കും ഒപ്പം ധനലഭ്യത ഉറപ്പിക്കും.

എഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ്‌. സർക്കാർ മെഡിക്കൽ കോളേജുകളിൽ അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റ് വർധിപ്പിക്കും. എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകളിലും ഇന്റർനെറ്റ്. സ്ത്രീകൾ, എസ്‌സി/എസ്ടി, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നവസംരംഭകർക്ക് രണ്ട് കോടി രൂപയുടെ ടേം ലോൺ.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായി ചേർന്ന് പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതിപദ്ധതി ഒരുക്കും. കാർഷിക മേഖലയ്ക്ക് പിഎം ധൻധാന്യ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 7 കോടി കർഷകർക്ക് സഹായകരമാകും. വികസിത് ഭാരത് വിഷൻ വഴികാട്ടുമെന്ന് ധനമന്ത്രി പറഞ്ഞു.

ലോകത്ത് അതിവേഗം ഉയരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന് ഇടയിലാണ് ഈ കാര്യം എടുത്ത് പറഞ്ഞത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നത്. വ്യാവസായികം, കാര്‍ഷികം, ആരോഗ്യം, തൊഴില്‍, നികുതി തുടങ്ങി വിവിധ മേഖലകളില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന സൂചനകളാണ് വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top