മണിപ്പൂരിലേത് കേരളത്തിലും സംഭവിക്കാം; കേന്ദ്രത്തിനെതിരെ നിർമല സീതാരാമന്റെ ഭർത്താവ്

കൊച്ചി: കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമന്റെ ഭര്‍ത്താവ് പറകാല പ്രഭാകര്‍. രാജ്യത്തിന്റെ സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി. അന്തരിച്ച കവി എസ്.രമേശന്‍ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു പ്രഭാകർ.
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്ന് സർക്കാരിൽ ആരുമില്ല, അവർക്ക് സീറ്റു പോലും നൽകുന്നില്ലെന്നും പ്രഭാകർ ആരോപിച്ചു. മണിപ്പൂരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘1947 മുതൽ 2014 വരെ രാജ്യത്തിന്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇത് ഉയർന്നു 150 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്മ കുതിച്ചുയരുന്നു. ഇതാണ് ഇന്നത്തെ യാഥാർഥ്യം.
ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില ഏറെ താഴെയാണ്. എന്നാൽ ഈ കണക്കൊക്കെ തെറ്റാണെന്നും ഇത് പറയുന്നവര്‍ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ് സർക്കാരിന്റെ അവകാശവാദം . യാഥാർഥ്യത്തെ കുറിച്ച് ആരു സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടുമെന്നതാണ് സംഭവിക്കുന്നത്”-പ്രഭാകർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here