എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു; ക്യാംപസില്‍ കടന്ന് കയറി ആക്രമണം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കോഴിക്കോട് : മുക്കത്തെ എന്‍ഐടിയില്‍ അധ്യാപകന് നേരെ ആക്രമണം. ക്യാംപസിനുള്ളില്‍ കടന്ന അക്രമി അധ്യാപകനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. തമിഴ്‌നാട് സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ ആക്രമിച്ചത്. ലൈബ്രറിക്ക് സമീപം നില്‍ക്കുകയായിരുന്ന ജയചന്ദ്രനെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനോദിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയല്ലെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. അധ്യാപകന്‍ ഡല്‍ഹി ഐഐടിയില്‍ സഹപാഠിയായിരുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇത് നിഷേധിച്ചു. ക്യാംപസിനുള്ളില്‍ ഇയാള്‍ എങ്ങനെ കടുന്നുവെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top