എന്‍ഐടി ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മരിച്ചത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യോഗേശ്വര്‍ നാഥ്

കോഴിക്കോട് : എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി യോഗേശ്വര്‍ നാഥാണ് ആത്മഹത്യ ചെയ്തത്. രാവിലെ ആറരയോടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വര്‍ നാഥ്.
സഹപാഠികളും ജീവനക്കാരും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ യോഗേശ്വര്‍ നാഥിന്റെ പരീക്ഷകള്‍ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.
പഠന സമ്മര്‍ദ്ദം കാരണം നേരത്തെയും ഇവിടെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15-ന് പശ്ചിമ ബംഗാള്‍ സ്വദേശിയും രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയുമായ നിധിന്‍ ശര്‍മ്മ ആത്മഹത്യ ചെയ്തിരുന്നു. 2022 ഡിസംബര്‍ അഞ്ചിന് തെലങ്കാന സ്വദേശിയായ യശ്വന്ത് (22) എന്ന വിദ്യാര്‍ഥിയും ആത്മഹത്യ ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here