നിതീഷ് കുമാർ എന്‍ഡിഎയിലേക്ക്; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ബിഹാറിൽ മഹാസഖ്യം തകർന്നു

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. മഹാസഖ്യം വിട്ട് നിതീഷ് എന്‍ഡിഎയിലേക്ക് പോയി. ഗവർണറെ കണ്ട് രാജിക്കത്ത് നൽകി. ബിജെപി-ജെഡിയു സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രിയായി നിതീഷ് വീണ്ടും ചുമതലയേൽക്കും.
ഇന്ന് വൈകിട്ട് രാജ്ഭവനിൽ നടക്കുന്നചടങ്ങിൽ നിതീഷ് കുമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പട്നയിൽ എത്തും. പുതിയ സഖ്യത്തിലെ ധാരണ അനുസരിച്ച് നിതീഷ് മുഖ്യമന്ത്രിയായി തുടരും. രണ്ട് ഉപമുഖ്യമന്ത്രിമാരും സ്‌പീക്കറും ബിജെപിക്കാണ്. ഒൻപതാം തവണയാണ് നിതീഷ് ബീഹാർ മുഖ്യമന്ത്രിയാകുന്നത്.
നേരത്തെ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014ലാണ് മുന്നണി വിട്ടത്. പിന്നീട് കോൺഗ്രസുമായി സഖ്യമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. മുഖ്യമന്ത്രിയായെങ്കിലും ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവുമായി തർക്കമുണ്ടായതിനെ തുടർന്ന് കോൺഗ്രസ് സഖ്യം വിട്ട് എൻഡിഎയിൽ തിരികെ പോയി. എൻഡിഎയുടെ ഭാഗമായാണ് ഇത്തവണ മത്സരിച്ചതെങ്കിലും വീണ്ടും പിരിഞ്ഞ് ഇന്ത്യ സഖ്യത്തിൽ ചേർന്നു. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ കഴിഞ്ഞ യോഗത്തിന് ശേഷം സഖ്യം വിടാന്‍ നിതീഷ് തീരുമാനിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here