‘ഇന്ത്യ’ ഏകോപന സമിതി; നേതൃനിരയിലേക്ക് സോണിയയും നിതീഷുമെന്ന് സൂചന

പ്രതിപക്ഷ ഐക്യമുന്നണി ‘ഇന്ത്യ’യുടെ ഏകോപന സമിതിയുടെ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയേക്കുമെന്ന് സൂചന. ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്‌സണായി സോണിയയേയും കണ്‍വീനറായി നിതീഷിനേയും തിരഞ്ഞെടുത്തേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഓഗസ്റ്റ് 31-നും, സെപ്റ്റംബര്‍ ഒന്നിനും നടക്കാനിരിക്കുന്ന ദിദ്വിന യോഗത്തില്‍ ഇരുവരുടേയും പേര് നിര്‍ദ്ദേശിച്ചേക്കും.

നിതീഷിനെ കണ്‍വീനറാക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ടായില്ല എന്നാണ് ബിഹാർ മഹാസഖ്യത്തിൽ നിന്നുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയ തന്നെ ഏകോപനസമിതിയെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്‌. അവര്‍ വിസമ്മതിക്കുന്ന പക്ഷം നേതൃസ്ഥാനത്തേക്ക് സോണിയ നിര്‍ദ്ദേശിക്കുന്ന ആളെയോ പരിഗണിക്കാനാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ താത്പര്യപ്പെടുന്നത്. ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് ജൂലായ് 18-നു നടന്ന യോഗത്തിനു ശേഷം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top