മൂന്നാമതും മോദിയുടെ കാലുപിടിക്കാൻ നിതീഷ് കുമാർ; ഒടുവിൽ സംഭവിച്ചത്…

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ തൊട്ടുതൊഴാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദർഭംഗയിൽ നടന്ന ഒരു പരിപാടിക്കിടയിലാണ് 74കാരനായ പ്രധാനമന്ത്രിയുടെ കാലിൽ തൊട്ടുവണങ്ങാൻ 73 കാരനായ നീതീഷ് ശ്രമിച്ചത്. പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് കൂപ്പുകൈകളോടെ നടന്നെത്തുന്ന നിതീഷ് കാലിൽ തൊടാൻ ശ്രമിക്കുന്നതാണ് വീഡിയോ. എന്നാൽ പെട്ടന്ന് തന്നെ മോദി അദ്ദേഹത്തെ തടയുകയും ഹസ്തദാനം നൽകുകയുമായിരുന്നു.
എന്നാൽ നിതീഷ് കുമാർ ഇങ്ങനെ ചെയ്യുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ജൂണിൽ നിതീഷ് കുമാർ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ മോദിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങാൻ ശ്രമിച്ചത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ വർഷം ഏപ്രിലിൽ നവാഡയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം മോദിയുടെ കാലിൽ സ്പർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു.
Also Read: ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി
ദർഭംഗയിൽ എയിംസിന് തറക്കല്ലിടാനും ഏകദേശം 12,100 കോടി രൂപയുടെ സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപികുന്നതിനുമായ പരിപാടിയിൽ പങ്കെടുക്കാനാണ് മോദി എത്തിയത്. ചടങ്ങിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തിൻ്റെ ഭരണത്തിൽ നിന്നും ബിഹാറിനെ മോചിപ്പിച്ചതിന് നിതീഷിനെ അദ്ദേഹം അഭിനന്ദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here