ഡിജിപിക്ക് പരാതി നല്‍കി നിവിന്‍ പോളി; പീഡന പരാതി വ്യാജം; ഗൂഢാലോചനയില്‍ അന്വേഷണം വേണം

യുവതി ഉയര്‍ത്തിയ പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കിയത്. യുവതി ഉന്നയിച്ചിരിക്കുന്ന പീഡന പരാതി വ്യാജമാണ്. പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല. ഇതുവരെ അവരെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വ്യാജ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ നിവിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകന്‍ വഴി ഇമെയില്‍ ആയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ പരാതി കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും നിവിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിവിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് കൂടി ലഭിച്ച ശേഷം കോടതിയെ സമീപിക്കാനാണ് നടന്റെ തീരുമാനം. ഇപ്പോള്‍ കേസെടുത്തിരിക്കുന്ന സ്റ്റേഷനില്‍ യുവതി നേരത്തേയും പരാതി നല്‍കിയിരുന്നതായും ആരോപണം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നതായും നിവിന്‍ പ്രതികരിച്ചിരുന്നു.

എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസ് നിവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ദുബായിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ പലതവണ കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയായി എന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

നടന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 376, 376 (ഡി), 354 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്‌നിവിന്‍. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയയാണ് ഒന്നാം പ്രതി. നിര്‍മാതാവ് എകെ സുനില്‍ (രാഗം സുനില്‍) ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റു പ്രതികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top