മലര്‍ മിസ്സും ജോര്‍ജും വീണ്ടും ഒന്നിക്കുന്നു; നിവിന്‍ പോളി- സായ് പല്ലവി ചിത്രം ഉടന്‍

പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ഒരിക്കല്‍ക്കൂടി മലര്‍ മിസ്സും ജോര്‍ജും വരുന്നു. 2015ല്‍ ഇറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളി- സായ് പല്ലവി ജോഡി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് സായ് പല്ലവി. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയെന്ന നിലയിലും സായ് പല്ലവി കഴിവ് തെളിയിച്ചിരുന്നു. 2008ല്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം ധാം ധൂമിലൂടെയാണ് സായ് പല്ലവിയുടെ അരങ്ങേറ്റം. മലയാളത്തില്‍ ദുല്‍ഖര്‍, ഫഹദ് എന്നിവരുടെ നായികയായും അഭിനയിച്ചു.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗിയാണ് സായ് പല്ലവിയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ചിത്രത്തിലും നിവിന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top