നിവിന്‍ പോളി ചിത്രത്തിന് ‘സ്റ്റാൻഡിങ് ഒവേഷൻ’; റോട്ടര്‍ഡാം ചലച്ചിത്രമേളയിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് താരം

റാം സംവിധാനം ചെയ്ത ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന തന്റെ പുതിയ ചിത്രത്തിന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ലഭിച്ച വമ്പന്‍ സ്വീകരണത്തിന്റെ സന്തോഷത്തിലാണ് നിവിന്‍ പോളി. മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോ പങ്കുവച്ചുകൊണ്ടാണ് നിവിന്‍ സന്തോഷം അറിയിച്ചത്.

‘റാം സാറിന്റെ യേഴ് കടല്‍ യേഴ് മലൈ എന്ന ചിത്രത്തിന് റോട്ടര്‍ഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകരില്‍ നിന്ന് ലഭിച്ച ഗംഭീര സ്വീകരണം ഏറെ സന്തോഷിപ്പിക്കുന്നു,’ നിവിന്‍ കുറിച്ചു.

സിനിമ അവസാനിച്ചതിന് ശേഷം പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത് നിവിന്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. പലരും സംവിധായകന്‍ റാമിനരികിലേക്ക് നടന്നടുക്കുന്നതും അദ്ദേഹത്തെ പ്രശംസിക്കുന്നതും വീഡിയോയിലുണ്ട്.

റാം, നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചലച്ചിത്രമേളയില്‍ സിനിമയുടെ പ്രീമിയറിന് സന്നിഹിതരായിരുന്നത്. സിനിമ ഇത്തരം മേളകളുടെ ഭാഗമാകുന്നു എന്നതുകൊണ്ടു മാത്രം തന്റേത് ഒരു അവാര്‍ഡ് ചിത്രമല്ലെന്ന് റാം നേരത്തേ പറഞ്ഞിരുന്നു. ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിയില്‍ ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന സിനിമയെ കാണണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top