കടലും മലയും താണ്ടി നിവിന്‍ പോളി ചിത്രം; റാം സംവിധാനം ചെയ്ത ‘ഏഴ് കടല്‍ ഏഴ് മലൈ’ മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്
നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത ഏഴ് കടല്‍ ഏഴ് മലൈ 46ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് ബസ്റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേള്‍ഡ് എന്ന കാറ്റഗറിയിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രില്‍ 19 മുതല്‍ 26 വരെയാണ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്. പ്രദര്‍ശനത്തിനു ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സര വിഭാഗത്തിലേക്കാണ് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ചിത്രം മത്സരിച്ചത്. പേരന്‍പ്, തങ്കമീന്‍കള്‍, കട്രത് തമിഴ്, താരമണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.
ശതാബ്ദങ്ങളായി പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടല്‍ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നത്. അഞ്ജലിയാണ് നായിക. തമിഴ് നടന്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here