ഐടി പാര്‍ക്കുകളില്‍ പബുകള്‍ വരുന്നു: സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് നിയമസഭാ സമിതി; തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ച ശേഷം തുടര്‍ നടപടി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന് നിയമസഭാ സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം. ചില ഭേദഗതികളും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരമാറ്റചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. ഈ വര്‍ഷം തന്നെ പാര്‍ക്കുകളില്‍ മദ്യ വിതരണം തുടങ്ങാനാണ് നീക്കം.

നിയമസഭാ സമിതിയില്‍ നിര്‍ദേശത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. സംസ്ഥാനത്ത് യഥേഷ്ടം മദ്യം ഒഴുക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ നിലാപാടെടുത്തത്. ഇത് തളളിയാണ് സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

എക്‌സൈസ് വകുപ്പ് നിയമ വകുപ്പുമായി ചര്‍ച്ച നടത്തി പ്രത്യേക ചട്ടം പുറത്തിറക്കും. എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കിയാകും ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. ക്ലാബ് മാതൃകയിലാകും പ്രവര്‍ത്തനം. നിയന്ത്രണ ചുമതല ഡെവലപ്പര്‍ക്കോ കോ ഡെവലപ്പര്‍ക്കോ ആകാം. ഫീസായി 20 ലക്ഷം രൂപ ഈടാക്കാനാണ് നിലവിലെ ധാരണ.

രാവിലെ 11 മുതല്‍ രാത്രി 11 വരെ ഈ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. ലൈസന്‍സികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ നിന്ന് മദ്യം വാങ്ങി വില്‍പ്പന നടത്താം. ജോലി സമയത്ത് ജീവനക്കാര്‍ മദ്യപിക്കുന്നതിലടക്കം കമ്പനികള്‍ക്ക് തീരുമാനമെടുക്കാം. പുറത്തു നിന്നുള്ളവര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ പാടില്ല. എന്നാല്‍ ഐടി കമ്പനികളുടെ അതിഥികള്‍ക്ക് മദ്യം നല്‍കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top