മഞ്ഞപ്പെട്ടി, നീലപ്പെട്ടി ചര്‍ച്ച കണ്ണില്‍പ്പൊടിയിടാന്‍; മന്ത്രി രാജേഷിനെ തള്ളി കൃഷ്ണദാസ്; സിപിഎം പോര് മറനീക്കുന്നു
ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പോലീസ് ആണെന്ന് സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളത്. കൃഷ്ണദാസ് പറഞ്ഞു. പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ നേതൃത്വവും മന്ത്രി എം.ബി.രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അത് തള്ളി പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്.
Also Read: രാഹുല്‍ പോയത് ട്രോളി ബാഗ് വച്ച കാറിലല്ല; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം
“പാലക്കാട് നശിച്ച അവസ്ഥയിലാണ്. ജനകീയ പ്രശ്നങ്ങള്‍ ഒട്ടുവളരെയുണ്ട്. അതാണ് പാലക്കാട് ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബിജെപി ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്. ഇതല്ലേ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ ബിജെപിയും കോണ്‍ഗ്രസും തോല്‍ക്കും.”
“വയനാട് ദുരന്തം കഴിഞ്ഞിട്ട് എത്രമാസമായി. കേന്ദ്രം ഒരു ചില്ലിക്കാശ് തന്നിട്ടില്ല. യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ബിജെപിക്ക് ഒപ്പമാണ്. പാലക്കാട് നെല്ലിന്റെ വില കേന്ദ്രം തരുന്നില്ല. അതുകൊണ്ട് കൃഷിക്കാര്‍ക്ക് കാശ് നല്‍കാന്‍ കഴിയുന്നില്ല. ഇതൊക്കെ വേണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍.” – കൃഷ്ണദാസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here