ട്രോളി വിവാദം ട്രാപ്പ് എന്ന് ആവര്‍ത്തിച്ച് കൃഷ്ണദാസ്; സിപിഎം നിലപാടിനെതിരെ ആഞ്ഞടിച്ച് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍

പാലക്കാട് ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടും പറഞ്ഞതില്‍ ഉറച്ചുനിന്ന് കൃഷ്ണദാസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് ജനകീയ പ്രശ്നങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ചര്‍ച്ചയാകുന്നത് പെട്ടിയുടെ നിലം നീലയാണോ എന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു എന്നതില്‍ സംശയമുണ്ടായി. വിവരം ലഭിച്ചപ്പോള്‍ പോലീസ് റെയ്ഡ് നടത്തി. അത് ഒരു സംഭവമാണ്. പക്ഷെ ഇതാണോ പാലക്കാട് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത്? കൃഷ്ണദാസ് ചോദിച്ചു.

ട്രോളി ബാഗ് വിവാദത്തില്‍ ആദ്യം മാധ്യമങ്ങളെ കണ്ടത് കൃഷ്ണദാസ് ആയിരുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്നമാണ് ചര്‍ച്ചയാക്കേണ്ടത്. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചു എന്നതും ട്രോളി ബാഗ് വിവാദങ്ങളും പോലീസ് അന്വേഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുശേഷമാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു മാധ്യമങ്ങളെ കണ്ടത്. ട്രോളി ബാഗ് വിവാദം ഉന്നയിക്കേണ്ട പ്രശ്നം തന്നെയാണ് എന്നും പരാതിയുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും ആണ് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണദാസ് പാലക്കാട് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ചത്.

Also Read: മഞ്ഞപ്പെട്ടി, നീലപ്പെട്ടി ചര്‍ച്ച കണ്ണില്‍പ്പൊടിയിടാന്‍; മന്ത്രി രാജേഷിനെ തള്ളി കൃഷ്ണദാസ്; സിപിഎം പോര് മറനീക്കുന്നു

“കള്ളപ്പണം എത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം പരാതി നല്‍കിയിട്ടുണ്ട്. അത് പോലീസ് അന്വേഷിക്കും. അതില്‍ കുറ്റക്കാരെ കണ്ടെത്തണം. അവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കണം.- കൃഷ്ണദാസ് പറഞ്ഞു.

പോലീസ് മികച്ച പോലീസാണ്. അത് അവര്‍ അന്വേഷിക്കും. ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ കള്ളപ്പണം കൊണ്ടുവരുന്നുണ്ട്. കള്ളപ്പണമായി 41 കോടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എത്തിച്ചത്. അതില്‍ നാലുകോടി രൂപ ഇവിടെ എംഎല്‍എയായിരുന്ന ഇപ്പോള്‍ വടകര എംപിയായ ആള്‍ക്ക് നല്‍കി എന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞു.

Also Read:ട്രോളി ബാഗ് വിവാദത്തില്‍ സിപിഎമ്മില്‍ ഭിന്നത; കൃഷ്ണദാസിനെ തള്ളി പാലക്കാട് സിപിഎം നേതൃത്വം

കോണ്‍ഗ്രസും ബിജെപിയുമൊക്കെ കള്ളപ്പണം എത്തിക്കുന്നുണ്ട്. പക്ഷെ അതുമാത്രമാണോ പാലക്കാട് തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചാ വിഷയം. ഇതില്‍ പാലക്കാട് സിപിഎമ്മിന് യോജിക്കാന്‍ കഴിയുന്നതല്ല. -കൃഷ്ണദാസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top