മൂന്നാം സാമ്പത്തിക ശക്തിയാവും പക്ഷേ… വ്യാവസായിക തലസ്ഥാനത്ത് മക്കളുടെ മൃതദേഹം തോളിലേറ്റി ദമ്പതികൾ
മഹാരാഷ്ടയിൽ ആംബുലൻസ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ജനങ്ങൾ മരണപ്പെടുന്ന സംഭവങ്ങൾ തുടര്‍ക്കഥയാകുന്നു. വ്യവസായിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ മക്കളുടെ മൃതദേഹം ചുമലിലേറ്റി ദമ്പതികള്‍ നടന്നത് 15 കിലോമീറ്റർ. ഗഡ്ചിറോളിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. ഇന്ത്യ വരും വർഷങ്ങളിൽ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുമ്പോഴാണ് രാജ്യത്തിൻ്റെ വ്യാവസായിക – സാമ്പത്തിക തലസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം ഒന്നിന് കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ചിരുന്നു.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനാൽ ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രണ്ട് ആൺകുട്ടികൾ മരണപ്പെടുന്നത്. ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ മക്കളുടെ മൃതദേഹം മാതാപിതാക്കൾ തോളിലേറ്റിയാണ് തിരിച്ച് വീട്ടിലെത്തിച്ചതും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിഡിൻ്റെ മണ്ഡലത്തിൽ നിന്നാണ് ഹൃദയേ ഭേദകമായ കാഴ്ച എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
10 വയസ്സിന് താഴെയുള്ള രണ്ട് ആൺകുട്ടികളുടെ മൃതദേഹങ്ങൾ തോളിലേറ്റി നടക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മഹാരാഷ്ട്രയിലുടനീളം പരിപാടികൾ നടത്തി വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സാധാരക്കാർക്ക് ഇടയിലേക്ക് ഇറങ്ങണം. ഗഡ്ചിരോളിയിലെ ആളുകൾ എങ്ങനെ ജീവിക്കുന്നുവെന്നും അവിടെയുള്ള സംഭവിച്ചിട്ടുള്ള ചികിത്സ ലഭിക്കാത്തതിനെ തുടർന്നുണ്ടായ മരണങ്ങളെപ്പറ്റി മനസിലാക്കണമെന്നും വഡെറ്റിവാർ പറഞ്ഞു.
കവിതയെന്ന ആദിവാസി സ്ത്രീയും നവജാത ശിശുവുമാണ് ആംബുലൻസ് എത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് സെപ്റ്റംബര്‍ ഒന്നിന് മരിച്ചത് . അമരാവതിയിലെ ദഹേന്ദ്രിയിലാണ് സംഭവം നടന്നത്. ആംബുലൻസ് എത്തിക്കാൻ വൈകിയതിനെ തുടർന്ന് യുവതി വീട്ടിൽ പ്രസവിച്ചിരുന്നു. കുഞ്ഞിൻ്റെയും അമ്മയുടെയും നില വഷളായതിനെ തുടർന്ന് ഒരു സ്വകാര്യ വാഹനത്തിൽ ആദ്യം ചുരാനിയിലെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അചൽപൂരിലേയും അമരാവതിയിലേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ട് സംഭവങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here