കെ ഫോണില്‍ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയില്‍ തിരിച്ചടി; സിബിഐ അന്വേഷണമില്ല; ടെന്‍ഡര്‍ നടപടികള്‍ തുടരാം

കെ ഫോണ്‍ പദ്ധതിയിലെ കരാറുകളില്‍ ആസൂത്രിതമായ അഴിമതി നടക്കുകയാണെന്നും അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കെ ഫോണില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും കരാറുകളില്‍ സുതാര്യതയില്ലെന്നും വിഡി സതീശന്‍ ഹർജിയില്‍ ആരോപിച്ചിരുന്നു. ഇഷ്ടക്കാരുടെ കമ്പനികള്‍ക്കാണ് കരാറുകള്‍ എല്ലാം നല്‍കിയത്. ആഗോള ടെന്‍ഡര്‍ വിളിക്കുന്നതിലടക്കം പിഴവുണ്ടായതായും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. കൃത്യമായ നടപടിയും പരിശോധനയും നടത്തിയാണ് എല്ലാ കരാറുകളും നല്‍കിയത്. അഴിമതി നടന്നതായി ഒരു പരിശോധനയിലും കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ ആരോപണം മാത്രമാണെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, വിഎസ് ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തളളിയത്. പദ്ധതിയിലെ ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ടെന്‍ഡര്‍ നടപടികള്‍ തടയാന്‍ കാരണങ്ങളൊന്നും കോടതിയുടെ മുന്നിലില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതി നടത്തിപ്പില്‍ ഇടപെടാന്‍ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here