കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരു മാസം; ദുരൂഹ തിരോധാനത്തിൽ തെളിവൊന്നും കിട്ടാതെ വലഞ്ഞ് പോലീസ്

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കണ്ടെത്താൻ പുതിയ വഴികളിലേക്ക് തിരിഞ്ഞ് പോലീസ്. കഴിഞ്ഞ ഓഗസ്റ്റ് 22ന് കാണാതായ മുഹമ്മദ് അട്ടൂരിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കാണിച്ച സ്ഥലങ്ങളിലെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.

മൊബൈൽ ടവർ ഡംപ് പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദർവേഷ് സാഹിബിന് സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ അപേക്ഷ നൽകി. മുഹമ്മദിനെ അവസാനം കണ്ട സ്ഥലത്തെ ഉൾപ്പെടെ മൊബൈൽ ഫോൺ ലൊക്കേഷൻ കാണിച്ച എല്ലാ സ്ഥലങ്ങളിലെയും ടവറുകൾ വഴി കടന്നു പോയ ഫോൺവിളികളാണ് പരിശോധിക്കുന്നത്.

ഒരു മാസമായിട്ടും മുഹമ്മദ് ആട്ടൂരിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 500ലധികം പേരെ ഇതുവരെ ചോദ്യം ചെയ്തു. 180ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തി. ഭാര്യ റംലത്തിന്റെ പരാതിയിൽ നടക്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. ഓഗസ്റ്റ് 21 ന് വൈഎംസിഎ ക്രോസ് റോഡിലെ അപ്പാർട്മെന്റിൽ നിന്നിറങ്ങിയ ശേഷം 22ന് ഉച്ചയ്ക്ക് കോഴിക്കോട് അത്തോളി പറമ്പത്താണ് അവസാനം ഉണ്ടായിരുന്നതെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മനസിലായി. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top