ലോഡ് ഷെഡിംഗ് ഉടനില്ല; ഉപഭോഗം നിയന്ത്രിക്കേണ്ട സ്ഥിതി; അപ്രഖ്യാപിത പവര്‍കട്ട് അമിത ഉപഭോഗം മൂലം; വിശദീകരണവുമായി വൈദ്യുതിമന്ത്രി
പാലക്കാട് : സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. എന്നാല്‍ ഉപഭോഗം വലിയ രീതിയില്‍ നിയന്ത്രിക്കേണ്ട ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഉപഭോഗം നിയന്ത്രിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുന്നത്. അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല, അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതികപ്രശ്‌നവും വൈദ്യുതിച്ചെലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്. അതിനാലാണ് ഉപഭോക്താക്കളുടെ സഹകരണം ബോര്‍ഡ് നിരന്തരം തേടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here