എത്ര ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല; ചിന്നക്കനാലിൽ ഭൂമി കയ്യേറിയിട്ടില്ലെന്നും കുഴൽനാടൻ

ഇടുക്കി: ചിന്നക്കനാലിൽ ഭൂമി കയ്യേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂമി വാങ്ങിയപ്പോൾ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തത്. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിരിക്കുന്ന സ്ഥലത്തെ 50 സെന്റ് ഭൂമി പുറമ്പോക്കാണെന്ന റവന്യു വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി കുഴല്‍നാടന്‍ രംഗത്തെത്തിയത്.

‘വസ്തു വാങ്ങിയതിന് ശേഷം ഒരിഞ്ച് ഭൂമി പോലും അധികം കൈവശപ്പെടുത്തുകയോ മതില്‍കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേയില്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതില്‍കെട്ടി എടുത്തതെന്ന് പറയുന്നതെന്ന് അറിയില്ല’ -കുഴൽനാടൻ പറഞ്ഞു. അധ്വാനിച്ച് ഉണ്ടാക്കിയ ഭൂമിയാണ് കൈവശമുള്ളതെന്നും. എത്ര ഭൂമി പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം വാങ്ങിയപ്പോൾ അളന്ന് നോക്കിയിട്ടില്ല. വാങ്ങിയതിൽ കൂടുതൽ ഒന്നും അതിലേക്ക് ചേർത്തിട്ടില്ല. സർക്കാരിന്റെ നിജസ്ഥിതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴൽനാടൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top