‘മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാം, മതസൗഹാർദ്ദമാണ് നമ്മുടെ പാരമ്പര്യം’:കാന്തപുരം
കോഴിക്കോട്: ഇതര മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്നും എന്നാൽ സംസ്കാരം പകര്‍ത്തേണ്ടതില്ലെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. എല്ലാ മതവിഭാഗങ്ങളുമായി സൗഹൃദം പങ്കിട്ട് ജീവിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ നിലപാട് അറിയിച്ചിരുന്നു.
കേരളത്തിലെ പോലെ ജനങ്ങളെ സഹകരിപ്പിച്ചു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയില്‍ കുറവാണെന്നും അവിടെ മുസ്ലിം സംഘടനകള്‍ ഉറങ്ങിക്കിടക്കുകയാണെന്നും കാന്തപുരം പറഞ്ഞു. ശശി തരൂരിന്റെ പലസ്തീന്‍ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് തരൂരാണെന്നും താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ നൂറാം വാര്‍ഷികം ഒറ്റക്ക് നടത്തുന്നത് സുന്നി ഐക്യത്തെ ബാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു. സമസ്തയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപനം ഡിസംബര്‍ 30ന് കാസര്‍കോട് ചട്ടഞ്ചാലില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here