ഗണേഷ്‌കുമാറിന് സ്വഭാവശുദ്ധിയില്ല; കത്തിൽ പേരുകൾ എഴുതിച്ചേർക്കാൻ നിർദേശിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സോളാർ ലൈംഗികാരോപണ കേസിൽ ഇടപെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ. പരാതിക്കാരിയുടെ കത്തിൽ പേരുകൾ എഴുതി ചേർക്കാൻ താൻ പറഞ്ഞെന്നുള്ളത് പച്ച കള്ളമാണ്. ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരനാണ്. ഗണേഷ്‌കുമാറിന് സ്വഭാവശുദ്ധിയില്ല. സ്ത്രീകളോടും പണത്തിനോടും ആസക്തിയുള്ള ഒരു പകൽ മാന്യനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പരാതിക്കാരിയുടെ കത്തിൽ ചില പേരുകൾ എഴുതിച്ചേർക്കാൻ വെള്ളാപ്പള്ളി പറഞ്ഞിരുന്നെന് ഇന്നലെ അതിജീവിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

സോളാർ പീഡന വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുൾപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരകർ കോട്ടാത്തല പ്രദീപും ശരണ്യ മനോജുമാണെന്നും. കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ ഇത് ചെയ്തതെന്നും ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ സജി ചെറിയാനും ഇ പി ജയരാജനും അതിജീവിതയെ സമീപിച്ചിരുന്നു. പി സി ജോർജും ഇതേ ആവശ്യം ഉന്നയിച്ച് തന്നെ വന്നു കണ്ടിരുന്നെന്നും ഫെനി പറഞ്ഞിരുന്നു.

പരാതിക്കാരി എഴുതിയത് കത്തല്ല മറിച്ച് മജിസ്‌ട്രേറ്റ് കോടതിയിൽ കൊടുക്കാൻ തന്ന പെറ്റിഷന്റെ ഡ്രാഫ്റ്റ് ആണ്. അതിൽ 21 പേജായിരുന്നു ആദ്യമുണ്ടായിരുന്നത്.ഈ ഡ്രാഫ്റ്റ് കൈപറ്റിയതായി ജയിലിലെ റെക്കോർഡിൽ രേഖപെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിർദേശപ്രകാരം ഗണേഷിന്റെ പി എ പ്രദീപ് കത്ത് വാങ്ങി. ഗണേഷ്‌കുമാർ പീഡിപ്പിച്ചതായി രണ്ടാം പേജിൽ പറഞ്ഞിട്ടുണ്ടെന്നും . അത് പിന്നീട് ഒഴിവാക്കിയതാണെന്നും ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top